Skip to main content

Posts

മനമുരുകി വിളിച്ചാല്‍ വിവാഹം ഉറപ്പ് : വര്‍ഷത്തിലൊരിക്കല്‍ മാത്രം നടതുറക്കുന്ന തിരുവൈരാണിക്കുളം ക്ഷേത്രത്തിന്റെ ഐതീഹ്യം അറിയാം

Recent posts

മഹാ ശിവരാത്രി വ്രതം

ശിവരാത്രി വ്രതം എടുക്കുന്നവർ തലേന്നു തന്നെ വിടും പരിസരവും അടിച്ച് തളിച്ച് വൃത്തിയാക്കി ഗൃഹശുദ്ധിവരുത്തണം. തലേന്നു രാത്രി അരിയാഹാരം പാടില്ല. പകരം പാലോ പഴങ്ങളോ മറ്റു ലഘുവായ ആഹാരങ്ങളോ ആകാം . ശിവരാത്രി ദിവസത്തില്‍ പകല്‍ ഉപവാസം തന്നെയാണ് വിധിച്ചിട്ടുള്ളത്.ആരോഗ്യ സ്ഥിതി അനുകൂലമായിട്ടുള്ളവര്‍ ‘ഉപവാസം’ നോല്‍ക്കുകയും അല്ലാത്തവര്‍ ‘ഒരിക്കല്‍’ വ്രതം നോല്‍ക്കുകയും ചെയ്യാവുന്നതാണ്. ‘ഒരിക്കല്‍’ നോല്‍ക്കുന്നവര്‍ക്ക് ഒരു നേരം അരി ആഹാരം ആകാം.അത് ശിവക്ഷേത്രത്തില്‍ നിന്നും ലഭിക്കുന്ന വെള്ളനിവേദ്യം ആകുന്നത് ഉത്തമം. വയര്‍ നിറയെ കഴിക്കാന്‍ പാടില്ല. ശിവരാത്രി വ്രതത്തില്‍ രാത്രി ജാഗരണത്തിനു വളരെ പ്രാധാന്യമുണ്ട്. രാത്രിയോ പകലോ ഉറക്കം പാടില്ല. പഞ്ചാക്ഷരീ മന്ത്ര ജപത്തോടുകൂടി ശിവക്ഷേത്രത്തില്‍ തന്നെ സമയം ചിലവഴിക്കുന്നത് അഭികാമ്യം. ക്ഷേത്ര ദര്‍ശനത്തിനു സാധിക്കാത്തവര്‍ വീട്ടില്‍ ഇരുന്ന് ശിവപുരാണം, ശിവ സഹസ്രനാമം, അഷ്ടോത്തരശത നാമസ്തോത്രം, ശിവ പഞ്ചാക്ഷരീ സ്തോത്രം, വില്വാഷ്ടകം,ലിംഗാഷ്ടകം മുതലായ ശിവ സ്തോത്രങ്ങള്‍ പാരായണം ചെയ്യുക. വൈകിട്ട് ക്ഷേത്രത്തില്‍ ശിവന് അഭിഷേകം ചെയ്ത പാലോ നിവേദിച്ച കരിയ്ക്കോ വാങ്ങി കുടിക്കാവുന...

ഗായത്രി മന്ത്രം ആര്‍ക്കൊക്കെ ജപിക്കാം

ഗായത്രി മന്ത്രം ജപിക്കുന്നതിന് ലിംഗം, ഭാഷ, മതം, രാഷ്ട്രം, ഇതൊന്നും എങ്ങും പറഞ്ഞിട്ടില്ല. ശ്രദ്ധയോട് കൂടി ജപിക്കണം ആണിനും പെണ്ണിനും ജപിക്കാം. വേദത്തിന്റെ സാരഭൂതമാണ് ഗായത്രി. അത്കൊണ്ട് തന്നെ ആ ശ്രദ്ധയോട് കൂടി വേണം ജപിക്കാന്‍.. പിന്നെ, ഒരു മന്ത്രാനുഷ്ടാന രൂപത്തില്‍ ഗായത്രി ചൊല്ലണമെന്നെങ്കില്‍ ഒരു ഗുരുമുഖത്ത് നിന്ന്ഉപദേശം ശ്രവിച്ചിട്ട് ചൊല്ലുന്നതാണ് നല്ലത്.. കാരണം ഋഷി, ദേവത, ചന്ദസ്, ന്യാസങ്ങള്‍ ഇവ വേണം മന്ത്രോപാസനയ്ക്ക്. ഓരോ ന്യാസവും എവിടെ എങ്ങനെ ഏത് ഭാവനയോട് കൂടി ചെയ്യണം, ഋഷി, ദേവത, ചന്ദസ് ഒക്കെ എങ്ങനെ, ഏത് എന്നതൊക്കെ മനസിലാവണമെങ്കില്‍ ഒരു സമ്പ്രദായപ്രകാരം ഗുരുവില്‍ നിന്ന് ശ്രവിച്ചിട്ടാണ് നല്ലത്. എന്നാല്‍ അതെ സ്ഥാനത്ത്, ഗായത്രി മന്ത്രത്തെ ഒരു മുഖ്യഅനുഷ്ടാനമായി സ്വീകരിക്കാതെ, ശ്രദ്ധയോട് കൂടി ഓം നമശിവായ, ഓം നമോ നാരായണായ എന്നിവയൊക്കെ ജപിക്കുന്നത് പോലെ മതിയെങ്കില്‍ ആര്‍ക്കും ചൊല്ലാം.. അവിടെ ഒന്നേയുള്ളൂ, ഉച്ചാരണത്തെറ്റ് വരുത്താതെ ചൊല്ലുക. രണ്ട് അര്‍ത്ഥഭാവനകൂടി ചെയ്ത് കൊണ്ടാണെങ്കില്‍ വളരെ നല്ലത്. അത് കൊണ്ട് ആര്‍ക്കും ഗായത്രി ജപിക്കാം..

ഋഗ്വേദത്തിലെ ഗായത്രീ മന്ത്രജപത്തോടെയാണ് ബ്രാഹ്മണര്‍ക്ക് ദ്വിജത്വം ലഭിക്കുന്നത് എന്നാണ് വിശ്വാസം

ഋഗ്വേദത്തിലെ ഗായത്രീ മന്ത്രജപത്തോടെയാണ് ബ്രാഹ്മണര്‍ക്ക് ദ്വിജത്വം ലഭിക്കുന്നത് എന്നാണ് വിശ്വാസം. ഹിന്ദുക്കള്‍ സന്ധ്യാ സമയത്ത് ഗായത്രീ മന്ത്രം ജപിക്കുന്നത് ഉത്തമമെന്ന് കരുതുന്നു. ‘ഓം ഭുര്‍ ഭുവ: സ്വ: തത് സവിതുര്‍ വരേണ്യം ഭര്‍ഗോ ദേവസ്യ ധീമഹി ധീയോ യോ ന: പ്രചോദയാത്’. ഇതാണ് ഗായത്രീ മന്ത്രം. പ്രണവ മന്ത്രമായ ഓങ്കാരം കൊണ്ട് നമസ്‌കരിച്ച്, ഭൂമി, പിതൃലോകം, സ്വര്‍ഗ്ഗം എന്നിവയെ പ്രകാശിപ്പിക്കുന്ന സൂര്യ തേജസ്സിനെ ഞാന്‍ ധ്യാനിക്കുന്നു. ആ തേജസ്സ് ഞങ്ങളുടെ ബുദ്ധിയെയും പ്രകാശിപ്പിക്കട്ടെ എന്നാണ് ഗായത്രീ മന്ത്രം അര്‍ത്ഥമാക്കുന്നത്. പകല്‍ സമയത്ത് ഉണ്ടായിപ്പോയ ദോഷങ്ങള്‍ അകറ്റാന്‍ സന്ധ്യാ സമയത്തും തമസ്സിലാണ്ട മനസ്സിനെ പ്രകാശത്തിലേക്ക് നയിക്കാന്‍ പ്രഭാതത്തിലും ഗായത്രീ മന്ത്രം ജപിക്കുന്നു. നൂറ്റിയെട്ട് തവണ വരെ ഗായത്രീ മന്ത്രം ഉരുക്കഴിക്കാവുന്നതാണ്. കുറഞ്ഞത്, പത്തു തവണയെങ്കിലും ഉരുക്കഴിക്കണം. ഈ മന്ത്രത്തിലെ ഭൂ: ശബ്ദം ഭൂമിയെ പ്രതിനിധാനം ചെയ്യുന്നു. ഭൂമി ഇഹലോക സുഖത്തെയും ഭുവര്‍ ലോകം പരലോക സുഖത്തെയും സ്വര്‍ഗ്ഗ ശബ്ദം മോക്ഷ സുഖത്തെയും ദ്യോതിപ്പിക്കുന്നു. ഇഹലോക സുഖവും പരലോക സുഖവും മോക്ഷവും നല്‍കുന്ന സൂര്...

പരമേശ്വർജിക്ക് പദ്മവിഭൂഷൺ

1927 ഒക്ടോബര്‍ മാസം പത്താം തിയതി, കൊല്ലവര്‍ഷം 1102  തിരുവോണ നാളില്‍ ചേര്‍ത്തല ചാരമംഗലം താമശ്ശേരില്‍ ഇല്ലത്ത് പരമേശ്വരന്‍ ഇളയതിന്റെ മൂന്നാമത്തെ മകനായാണ് പി പരമേശ്വരന്‍ ജനിച്ചത്. ചാരമംഗലം സംസ്‌കൃത സ്‌കൂള്‍, ചേര്‍ത്തല ഗവണ്‍മന്റ്  ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നായി പ്രാഥമിക വിദ്യാഭ്യാസം നിര്‍വഹിച്ചു. ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ സമസ്ത കേരള സാഹിത്യ പരിഷത്ത് സംഘടിപ്പിച്ച ദ്രുതകവിത മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്.  പ്രശസ്ത കവി വയലാര്‍ രാമവര്‍മ്മയുള്‍പ്പെടെയുള്ള  പ്രമുഖര്‍ പരമേശ്വര്‍ജിയുടെ സഹപാഠികളായിരുന്നു. ചങ്ങനാശ്ശേരി എസ് ബി കോളേജില്‍ നിന്നും ഇന്റര്‍ മീഡിയേറ്റ് പാസായതിനു ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്നും ഒന്നാം റാങ്കോടെ ബി എ ഹിസ്റ്ററി ഓണേഴ്സ് ബിരുദം നേടി. ഇക്കാലയളവില്‍ തന്നെ രാഷ്ട്രീയ സ്വയം സേവക സംഘത്തില്‍ ആകൃഷ്ടനായി മുഴുവന്‍ സമയ പ്രചാരകനായി മാറുകയായിരുന്നു. പിന്നീടുള്ള ഏഴു പതിറ്റാണ്ട് കേരളത്തിലെ വിവിധ സംഘപരിവാര്‍ സംഘടനകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം ഭാരതീയ വിചാരകേന്ദ്രത്തിന്റെ സ്ഥാപകനാണ്. സമാജത്തിന്റെയും സംസ്‌കാരത്തിന്റെയും സംരക്ഷണത്ത...

1020 വര്‍ഷത്തിന്റെ നിറവില്‍ ബൃഹദീശ്വര ക്ഷേത്രം

ഒന്നല്ല,ഒരുപാട് പ്രത്യേകതകളുണ്ട് തമിഴ്‌നാട്ടിലെ ബൃഹദീശ്വര ക്ഷേത്രത്തിന്. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴില്‍ സംരക്ഷിക്കപ്പെടുമ്പോഴും നിത്യേന പൂജകള്‍ നടക്കുന്ന ഈ ക്ഷേത്രത്തിന് പൂര്‍ണ്ണമായും കരിങ്കല്ലില്‍ തീര്‍ത്ത ക്ഷേത്രം എന്ന പ്രത്യേകത കൂടിയുണ്ട് ക്ഷിണ മേരു എന്നും തിരുവുടയാര്‍ കോവില്‍ എന്നും പെരിയ കോവില്‍ എന്നും രാജരാജേശ്വരം കോവില്‍ എന്നും ഇത് അറിയപ്പെടുന്നു. 81 ടണ്‍ ഭാരമുള്ള ഒറ്റക്കല്ലില്‍ നിര്‍മ്മിച്ചതാണ് ഇവിടുത്തെ ക്ഷേത്രത്തിന്റെ മകുടം. ഗോപുരത്തിനു മുകളില്‍ സ്ഥിതി ചെയ്യുന്ന മകുടത്തിന്റെ നിഴല്‍ നിലത്ത് വീഴില്ല എന്നതാണ് മറ്റൊരു പ്രത്യേകത. ഉച്ച സമയത്തുള്ള നിഴലാണ് താഴെ വീഴാത്തത്. വര്‍ഷത്തില്‍ ഏതു ദിവസമായാലും ഉച്ച് നേരത്ത് ഇവിടുത്തെ നിഴല്‍ നിലത്ത് വീഴില്ല എന്നാണ് വിശ്വാസം. ബൃഹദീശ്വര ക്ഷേത്രത്തില്‍ നിന്നും തഞ്ചാവൂരിന്റെ വിവിധ ഭാഗങ്ങളിലേക്ക് നൂറോളം ഭൂഗര്‍ഭ വഴികള്‍ ഉണ്ടെന്നാണ് കരുതപ്പെടുന്നത്. രാജരാജചോളന്റെ കൊട്ടാരത്തിലേക്കും മറ്റു പ്രധാനപ്പെട്ട സ്ഥലങ്ങളിലേക്കും ഇത്തരം വഴികള്‍ ഉണ്ട്. എന്നാല്‍ അവയില്‍ മിക്കവയും ഇന്ന് അടച്ചിട്ടിരിക്കുകയാണ്.

ഹിന്ദു ഹൃദയ സമ്രാട്ട് - ബാൽ താക്കറെ