1927 ഒക്ടോബര്‍ മാസം പത്താം തിയതി, കൊല്ലവര്‍ഷം 1102 തിരുവോണ നാളില്‍ ചേര്‍ത്തല ചാരമംഗലം താമശ്ശേരില്‍ ഇല്ലത്ത് പരമേശ്വരന്‍ ഇളയതിന്റെ മൂന്നാമത്തെ മകനായാണ് പി പരമേശ്വരന്‍ ജനിച്ചത്. ചാരമംഗലം സംസ്‌കൃത സ്‌കൂള്‍, ചേര്‍ത്തല ഗവണ്‍മന്റ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നായി പ്രാഥമിക വിദ്യാഭ്യാസം നിര്‍വഹിച്ചു. ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ സമസ്ത കേരള സാഹിത്യ പരിഷത്ത് സംഘടിപ്പിച്ച ദ്രുതകവിത മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്.
പ്രശസ്ത കവി വയലാര്‍ രാമവര്‍മ്മയുള്‍പ്പെടെയുള്ള
പിന്നീടുള്ള ഏഴു പതിറ്റാണ്ട് കേരളത്തിലെ വിവിധ സംഘപരിവാര്‍ സംഘടനകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം ഭാരതീയ വിചാരകേന്ദ്രത്തിന്റെ സ്ഥാപകനാണ്. സമാജത്തിന്റെയും സംസ്‌കാരത്തിന്റെയും സംരക്ഷണത്തിനായും, രാഷ്ട്രത്തിന്റെ സര്‍വതോമുഖമായ ഉന്നതിക്കായും അദ്ദേഹം തന്റെ സര്‍വസ്വവും സമര്‍പ്പിച്ചു. സ്വതാല്‍പര്യങ്ങളോ ഉപാധികളോ ഒന്നുമില്ലാതെ സമ്പൂര്‍ണ്ണമായ സമര്‍പ്പണമാണ് പരമേശ്വര്‍ജിയുടേത്. ഒന്നും പ്രതീക്ഷിക്കാതെ അദ്ദേഹം സമാജത്തിനായി സ്വയം സമര്‍പ്പിച്ചു.
1992 ൽ കേരളത്തിൽ നിന്നൊരാളെ മദ്ധ്യപ്രദേശിൽ നിന്ന് രാജ്യസഭ എം.പി ആക്കാൻ ബിജെപി തീരുമാനിച്ചപ്പോൾ ആദ്യം ഉയർന്നു വന്ന പേര് പി പരമേശ്വരന്റേതായിരുന്നു. എന്നാൽ രാജ്യസഭയിലേക്ക് മത്സരിക്കാനുള്ള ദേശീയ നേതൃത്വത്തിന്റെ ക്ഷണം അദ്ദേഹം സ്നേഹപൂർവ്വം നിരസിച്ചു. 2004 ൽ രാഷ്ട്രം അദ്ദേഹത്തെ പദ്മശ്രീ നൽകി ആദരിച്ചു.
ഇപ്പോൾ രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ സിവിലിയൻ ബഹുമതി തേടിയെത്തുമ്പോൾ തിരുവനന്തപുരം സംസ്കൃതി ഭവനിൽ വിശ്രമ ജീവിതത്തിലാണ് അദ്ദേഹം
Comments
Post a Comment