Skip to main content

മനമുരുകി വിളിച്ചാല്‍ വിവാഹം ഉറപ്പ് : വര്‍ഷത്തിലൊരിക്കല്‍ മാത്രം നടതുറക്കുന്ന തിരുവൈരാണിക്കുളം ക്ഷേത്രത്തിന്റെ ഐതീഹ്യം അറിയാം

ആലുവ തിരുവൈരാണിക്കുളം ക്ഷേത്രത്തിലെ പാര്‍വതീദേവിയുടെ നടതുറപ്പ് മഹോത്സവം ജനുവരി 11 മുതല്‍ 22 വരെയാണ്. ശ്രീമഹാദേവനും പാര്‍വതീദേവിയും വാണരുളുന്നതാണ് ഈ ക്ഷേത്രം. ഇവിടെ ഈ ദിവസം മാത്രം പാര്‍വതീദേവിയുടെ നട തുറക്കുന്നതില്‍ ഒരു ഐതിഹ്യമുണ്ട്. ആദ്യകാലങ്ങളില്‍ ഈ അമ്പലനട ദിവസവും തുറക്കുമായിരുന്നു. ആ ദിവസം മഹാദേവനു വേണ്ട നിവേദ്യങ്ങള്‍, തിടപ്പള്ളിയില്‍ വച്ച് പാര്‍വതീദേവി തന്നെയാണു തയാറാക്കിയിരുന്നത്. ഈ സമയത്തു തിടപ്പള്ളിയിലേക്ക് ആരും കടന്നുചെല്ലരുതെന്നു പാര്‍വതിയുടെ അരുളപ്പാട് ഉണ്ടായിരുന്നു. എന്നാല്‍ ഒരു ദിവസം പാര്‍വതി നിവേദ്യം തയാറാക്കവേ അകവൂര്‍ മനയുടെ ഉരാണ്‍ മക്കളിലൊരാള്‍ തിടപ്പള്ളിയിലെ രഹസ്യമറിയാന്‍ അവിടേക്ക് ഒളിഞ്ഞുനോക്കി. അപ്പോള്‍ അവിടെ സര്‍വാഭരണ വിഭൂഷിതയായ പാര്‍വതീദേവിയെ കണ്ടു. അദ്ദേഹം ഭക്തിലഹരിയില്‍ ‘അമ്മേ ജഗദാംബികേ, പാര്‍വതീദേവീ, രക്ഷിക്കണേ’ എന്ന് അറിയാതെ വിളിച്ചു പോയി. എന്നാല്‍ തന്റെ വിലക്കു ലംഘിച്ചു തിടപ്പള്ളിയിലേക്ക് ഒളിഞ്ഞുനോക്കിയതില്‍ ക്ഷുഭിതയായ പാര്‍വതീദേവി അവിടം വിട്ടുപോകാന്‍ തീരുമാനിച്ചു. അതറിഞ്ഞ് അദ്ദേഹം ചെയ്തുപോയ തെറ്റിനു പാര്‍വതീദേവിയോടു ക്ഷമായാചനം നടത്തുകയും അവിടം വിട്ടുപോകരുതെന്നു കണ്ണീരോടെ അപേക്ഷിക്കുകയും ചെയ്തുവത്രേ. ആ ഭക്തന്റെ കരളലിയിപ്പിക്കുന്ന ഭക്തിയോടെയുള്ള ക്ഷമാപണത്തിലും അപേക്ഷയിലും മനസ്സലിവു തോന്നിയ പാര്‍വതീദേവി ഇപ്രകാരം അരുള്‍ ചെയ്തുവത്രേ: ഭഗവാന്റെ തിരുനാള്‍ ദിവസമായ ധനുമാസത്തിലെ തിരുവാതിര നാള്‍ മുതല്‍ 12 ദിവസം സര്‍വാഭരണ വിഭൂഷിതയായ എന്നെ വന്നു കാണുന്ന ഭക്തര്‍ക്കു ദര്‍ശനം നല്‍കി സര്‍വ ഐശ്വര്യങ്ങളും നല്‍കിക്കൊള്ളാം എന്ന്. ഇതെ തുടര്‍ന്നാണു ധനുമാസത്തിലെ തിരുവാതിര മുതലുള്ള 12 ദിവസത്തിലെ നടതുറപ്പുത്സവം ആഘോഷിക്കുന്നത് എന്നാണ് ഐതിഹ്യം.
സ്ത്രീകളുടെ ശബരിമല എന്നും ദക്ഷിണ കൈലാസം എന്നുമൊക്കെ ഇവിടം അറിയപ്പെടുന്നു. മംഗല്യവരദായിനി ക്ഷേത്രമായ തിരുവൈരാണിക്കുളത്തു തളികനിവേദ്യമാണു പ്രധാന വഴിപാട്. സതീദേവിയും കുടികൊള്ളുന്ന ഏകക്ഷേത്രമായും ഇത് അറിയപ്പെടുന്നു. ഈ നടയിലാണു തളികനിവേദ്യത്തിനു പ്രാധാന്യം. പാര്‍വതീദേവിയുടെ തിരുനട, വര്‍ഷത്തില്‍ 12 ദിവസമാണു തുറക്കുന്നതെങ്കിലും സതീദേവിയുടെ നട ദിവസവും തുറക്കും. സതീദേവി ദക്ഷയാഗത്തിലെ ഹോമകുണ്ഡത്തില്‍ ചാടി ആത്മഹത്യ ചെയ്തപ്പോള്‍ ചിതയില്‍ സതീദേവിയുടെ ശരീരം പൊട്ടിത്തെറിച്ചുവത്രേ. ദേവിയുടെ ശരീരത്തില്‍ നിന്നു ഭഗവാന്‍ അണിയിച്ച താലി തെറിച്ചു വീണത് ഇവിടെയാണെന്നു വിശ്വസിക്കപ്പെടുന്നു.
അര്‍ജുനനു പാശുപതാസ്ത്രം നല്‍കിയ ശേഷം കിരാതമൂര്‍ത്തിഭാവത്തിലുള്ള ക്ഷിപ്രപ്രസാദിയായ മഹാദേവനാണ് ഇവിടെയുള്ളത്. ഭദ്രകാളിയുടെയും മഹാവിഷ്ണുവിന്റെയും മഹാദേവന്റെയും സതീദേവിയുടെയും മഹാഗണപതിയുടെയും തിരുനടകള്‍ ദിവസവും തുറക്കുകയും പൂജാദികര്‍മങ്ങള്‍ നടത്തുകയും ചെയ്തുവരുന്നു. നാനാദിക്കില്‍ നിന്നും ലക്ഷക്കണക്കിനു സ്ത്രീകള്‍ ഈ ക്ഷേത്രത്തിലെത്താറുണ്ട്.

Comments

Popular posts from this blog

കേരളത്തിലെ മലപ്പുറം ജില്ലയിലുള്ള തിരൂരിന് അടുത്ത് ആലത്തിയൂര്‍ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യ…ുന്ന ക്ഷേത്രമാണ് ആലത്തിയൂര്‍ ഹനുമാന്‍ ക്ഷേത്രം. ഐതിഹ്യപ്രകാരം ഹനുമാന്റെ പുറംതൃക്കോവില്‍ വിഗ്രഹം പ്രതിഷ്ഠിച്ചത് 5000 വര്‍ഷങ്ങള്‍ക്കു മുന്‍പേ വസിഷ്ഠ മഹര്‍ഷി ആയിരുന്നു

കേരളത്തിലെ മലപ്പുറം ജില്ലയിലുള്ള തിരൂരിന് അടുത്ത് ആലത്തിയൂര്‍ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യ…ുന്ന ക്ഷേത്രമാണ് ആലത്തിയൂര്‍ ഹനുമാന്‍ ക്ഷേത്രം. ഐതിഹ്യപ്രകാരം ഹനുമാന്റെ പുറംതൃക്കോവില്‍ വിഗ്രഹം പ്രതിഷ്ഠിച്ചത് 5000 വര്‍ഷങ്ങള്‍ക്കു മുന്‍പേ വസിഷ്ഠ മഹര്‍ഷി ആയിരുന്നു. ഐതിഹ്യം ആലത്തിയൂര്‍ ക്ഷേത്രത്തിലെ ഹനുമാന്റെ കടലിനു മുകളിലൂടെ ലങ്കയിലേയ്ക്കുള്ള ചാട്ടത്തെ അനുസ്മരിപ്പിക്കുവാനായി ഉള്ള തിട്ട ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ശ്രീരാമന്‍ ആണെങ്കിലും ഈ ക്ഷേത്രം ഹനുമാന്‍ ക്ഷേത്രം എന്നാണ് പരക്കെ അറിയപ്പെടുന്നത്. ഹനുമാന്‍ സീതയെ തിരക്കി ലങ്കയിലേക്കു പോകുന്നതിനു മുന്‍പ് ഇവിടെവെച്ചാണ് ശ്രീരാമന്‍ ഹനുമാന് നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും കൊടുത്തത് എന്നാണ് വിശ്വാസം. ശ്രീരാമന്റെ വിഗ്രഹത്തിന് തൊട്ടടുത്തായി ആണ് ഹനുമാന്റെ വിഗ്രഹം സ്ഥാപിച്ചിരിക്കുന്നത്. കൈയില്‍ ഒരു ദണ്ഡും പിടിച്ച് ശ്രീരാമന്റെ വചനങ്ങള്‍ കേള്‍ക്കാനെന്നവണ്ണം മുന്‍പോട്ട് ചാഞ്ഞാണ് ഹനുമാന്‍ നില്‍ക്കുന്നത്. ലക്ഷ്മണന്റെ ക്ഷേത്രം ഇവിടെ നിന്ന് ഏതാനും മീറ്ററുകള്‍ അകലെയാണ്. ഹനുമാനും ശ്രീരാമനും സ്വകാര്യമായി സംസാരിക്കുവാനായി ലക്ഷ്മണന്‍ മാറിനിന്നു കൊടുത്തതാണെന്നാണ് വിശ്...

ഋഗ്വേദത്തിലെ ഗായത്രീ മന്ത്രജപത്തോടെയാണ് ബ്രാഹ്മണര്‍ക്ക് ദ്വിജത്വം ലഭിക്കുന്നത് എന്നാണ് വിശ്വാസം

ഋഗ്വേദത്തിലെ ഗായത്രീ മന്ത്രജപത്തോടെയാണ് ബ്രാഹ്മണര്‍ക്ക് ദ്വിജത്വം ലഭിക്കുന്നത് എന്നാണ് വിശ്വാസം. ഹിന്ദുക്കള്‍ സന്ധ്യാ സമയത്ത് ഗായത്രീ മന്ത്രം ജപിക്കുന്നത് ഉത്തമമെന്ന് കരുതുന്നു. ‘ഓം ഭുര്‍ ഭുവ: സ്വ: തത് സവിതുര്‍ വരേണ്യം ഭര്‍ഗോ ദേവസ്യ ധീമഹി ധീയോ യോ ന: പ്രചോദയാത്’. ഇതാണ് ഗായത്രീ മന്ത്രം. പ്രണവ മന്ത്രമായ ഓങ്കാരം കൊണ്ട് നമസ്‌കരിച്ച്, ഭൂമി, പിതൃലോകം, സ്വര്‍ഗ്ഗം എന്നിവയെ പ്രകാശിപ്പിക്കുന്ന സൂര്യ തേജസ്സിനെ ഞാന്‍ ധ്യാനിക്കുന്നു. ആ തേജസ്സ് ഞങ്ങളുടെ ബുദ്ധിയെയും പ്രകാശിപ്പിക്കട്ടെ എന്നാണ് ഗായത്രീ മന്ത്രം അര്‍ത്ഥമാക്കുന്നത്. പകല്‍ സമയത്ത് ഉണ്ടായിപ്പോയ ദോഷങ്ങള്‍ അകറ്റാന്‍ സന്ധ്യാ സമയത്തും തമസ്സിലാണ്ട മനസ്സിനെ പ്രകാശത്തിലേക്ക് നയിക്കാന്‍ പ്രഭാതത്തിലും ഗായത്രീ മന്ത്രം ജപിക്കുന്നു. നൂറ്റിയെട്ട് തവണ വരെ ഗായത്രീ മന്ത്രം ഉരുക്കഴിക്കാവുന്നതാണ്. കുറഞ്ഞത്, പത്തു തവണയെങ്കിലും ഉരുക്കഴിക്കണം. ഈ മന്ത്രത്തിലെ ഭൂ: ശബ്ദം ഭൂമിയെ പ്രതിനിധാനം ചെയ്യുന്നു. ഭൂമി ഇഹലോക സുഖത്തെയും ഭുവര്‍ ലോകം പരലോക സുഖത്തെയും സ്വര്‍ഗ്ഗ ശബ്ദം മോക്ഷ സുഖത്തെയും ദ്യോതിപ്പിക്കുന്നു. ഇഹലോക സുഖവും പരലോക സുഖവും മോക്ഷവും നല്‍കുന്ന സൂര്...

ശബരിമല സന്നിധിയിലെ കെടാവിളക്ക്

ശബരിമല സന്നിധിയിലെ കെടാവിളക്ക്   ************************** ************************** ശബരിമല : സന്നിധാനത്ത് തിരുമുറ്റത്ത് ഒരു കെടാവിളക്ക് നിത്യവും തെളിഞ്ഞ് പ്രകാശിക്കുന്നുണ്ട്. ശ്രീകോവിലിന് കിഴക്കുവശത്ത് അഗ്നികോണിലാണ് കെടാവിളക്ക് സ്ഥാപിച്ചിരിക്കുന്നത്. 17 വര്‍ഷംമുമ്പ് നടത്തിയ ദേവപ്രശ്‌നത്തിലാണ് പൊന്നമ്പലമേടിന് അഭിമുഖമായി തിരുമുറ്റത്ത് കെടാവിളക്ക് സ്ഥാപിക്കാന്‍ വിധിയുണ്ടായത്. പണ്ടുകാലത്ത് ആഴി ഇന്ന്  കെടാവിളക്ക് നില്‍ക്കുന്ന സ്ഥലത്തായിരുന്നുവത്രെ. മകരജ്യോതി തെളിയുന്ന പൊന്നമ്പലമേട്ടിലെ ദൈവികസ്ഥാനത്ത് വന്ദിക്കുന്നതിനുവേണ്ടിയാണ്  ഇവിടെ ഈ കെടാവിളക്ക് സ്ഥാപിച്ചത്. ശബരിമലയിലെ 18 മലകളിലും ദൈവികസാന്നിധ്യമുണ്ടെന്നാണ് വിശ്വാസം. പതിനെട്ടാംപടി കയറി തിരുമുറ്റത്തെത്തുന്ന ഭക്തര്‍ക്ക് കൊടിമരത്തിന് സമീപത്തുനിന്നും ഇടത്തോട്ട് മാറിയാല്‍ ഗജാകൃതിയിലുള്ള കവചവുമായി കെടാവിളക്ക് കാണാം.