Skip to main content

മാളികപ്പുറം ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകളില്‍ ഒന്നാണ് ഭഗവതി സേവ.

മാളികപ്പുറം ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകളില്‍ ഒന്നാണ് ഭഗവതി സേവ. ദീപാരാധനയ്ക്ക് ശേഷമാരംഭിക്കുന്ന ചടങ്ങുകള്‍ ആരതിയോടെയാണ് അവസാനിക്കുന്നത്. വലിയ ഭക്തജനത്തിരക്കാണ് ഭഗവതിസേവ സമയത്ത് മാളികപ്പുറത്ത് അനുഭവപ്പെടുന്നത്.

ലളിതാസഹസ്രനാമം ചൊല്ലിയാണ് പൂജകള്‍ പുരോഗമിക്കുന്നത്. ലളിതാസഹസ്രനാമം ചൊല്ലുന്നതില്‍ ഭക്തരും പങ്കാളികളാകുതോടെ മാളികപ്പുറം ഭക്തിസാന്ദ്രമാകും.

Comments

Popular posts from this blog

കേരളത്തിലെ മലപ്പുറം ജില്ലയിലുള്ള തിരൂരിന് അടുത്ത് ആലത്തിയൂര്‍ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യ…ുന്ന ക്ഷേത്രമാണ് ആലത്തിയൂര്‍ ഹനുമാന്‍ ക്ഷേത്രം. ഐതിഹ്യപ്രകാരം ഹനുമാന്റെ പുറംതൃക്കോവില്‍ വിഗ്രഹം പ്രതിഷ്ഠിച്ചത് 5000 വര്‍ഷങ്ങള്‍ക്കു മുന്‍പേ വസിഷ്ഠ മഹര്‍ഷി ആയിരുന്നു

കേരളത്തിലെ മലപ്പുറം ജില്ലയിലുള്ള തിരൂരിന് അടുത്ത് ആലത്തിയൂര്‍ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യ…ുന്ന ക്ഷേത്രമാണ് ആലത്തിയൂര്‍ ഹനുമാന്‍ ക്ഷേത്രം. ഐതിഹ്യപ്രകാരം ഹനുമാന്റെ പുറംതൃക്കോവില്‍ വിഗ്രഹം പ്രതിഷ്ഠിച്ചത് 5000 വര്‍ഷങ്ങള്‍ക്കു മുന്‍പേ വസിഷ്ഠ മഹര്‍ഷി ആയിരുന്നു. ഐതിഹ്യം ആലത്തിയൂര്‍ ക്ഷേത്രത്തിലെ ഹനുമാന്റെ കടലിനു മുകളിലൂടെ ലങ്കയിലേയ്ക്കുള്ള ചാട്ടത്തെ അനുസ്മരിപ്പിക്കുവാനായി ഉള്ള തിട്ട ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ശ്രീരാമന്‍ ആണെങ്കിലും ഈ ക്ഷേത്രം ഹനുമാന്‍ ക്ഷേത്രം എന്നാണ് പരക്കെ അറിയപ്പെടുന്നത്. ഹനുമാന്‍ സീതയെ തിരക്കി ലങ്കയിലേക്കു പോകുന്നതിനു മുന്‍പ് ഇവിടെവെച്ചാണ് ശ്രീരാമന്‍ ഹനുമാന് നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും കൊടുത്തത് എന്നാണ് വിശ്വാസം. ശ്രീരാമന്റെ വിഗ്രഹത്തിന് തൊട്ടടുത്തായി ആണ് ഹനുമാന്റെ വിഗ്രഹം സ്ഥാപിച്ചിരിക്കുന്നത്. കൈയില്‍ ഒരു ദണ്ഡും പിടിച്ച് ശ്രീരാമന്റെ വചനങ്ങള്‍ കേള്‍ക്കാനെന്നവണ്ണം മുന്‍പോട്ട് ചാഞ്ഞാണ് ഹനുമാന്‍ നില്‍ക്കുന്നത്. ലക്ഷ്മണന്റെ ക്ഷേത്രം ഇവിടെ നിന്ന് ഏതാനും മീറ്ററുകള്‍ അകലെയാണ്. ഹനുമാനും ശ്രീരാമനും സ്വകാര്യമായി സംസാരിക്കുവാനായി ലക്ഷ്മണന്‍ മാറിനിന്നു കൊടുത്തതാണെന്നാണ് വിശ്...

ഹിന്ദു ഹൃദയ സമ്രാട്ട് - ബാൽ താക്കറെ

ഗായത്രി മന്ത്രം ആര്‍ക്കൊക്കെ ജപിക്കാം

ഗായത്രി മന്ത്രം ജപിക്കുന്നതിന് ലിംഗം, ഭാഷ, മതം, രാഷ്ട്രം, ഇതൊന്നും എങ്ങും പറഞ്ഞിട്ടില്ല. ശ്രദ്ധയോട് കൂടി ജപിക്കണം ആണിനും പെണ്ണിനും ജപിക്കാം. വേദത്തിന്റെ സാരഭൂതമാണ് ഗായത്രി. അത്കൊണ്ട് തന്നെ ആ ശ്രദ്ധയോട് കൂടി വേണം ജപിക്കാന്‍.. പിന്നെ, ഒരു മന്ത്രാനുഷ്ടാന രൂപത്തില്‍ ഗായത്രി ചൊല്ലണമെന്നെങ്കില്‍ ഒരു ഗുരുമുഖത്ത് നിന്ന്ഉപദേശം ശ്രവിച്ചിട്ട് ചൊല്ലുന്നതാണ് നല്ലത്.. കാരണം ഋഷി, ദേവത, ചന്ദസ്, ന്യാസങ്ങള്‍ ഇവ വേണം മന്ത്രോപാസനയ്ക്ക്. ഓരോ ന്യാസവും എവിടെ എങ്ങനെ ഏത് ഭാവനയോട് കൂടി ചെയ്യണം, ഋഷി, ദേവത, ചന്ദസ് ഒക്കെ എങ്ങനെ, ഏത് എന്നതൊക്കെ മനസിലാവണമെങ്കില്‍ ഒരു സമ്പ്രദായപ്രകാരം ഗുരുവില്‍ നിന്ന് ശ്രവിച്ചിട്ടാണ് നല്ലത്. എന്നാല്‍ അതെ സ്ഥാനത്ത്, ഗായത്രി മന്ത്രത്തെ ഒരു മുഖ്യഅനുഷ്ടാനമായി സ്വീകരിക്കാതെ, ശ്രദ്ധയോട് കൂടി ഓം നമശിവായ, ഓം നമോ നാരായണായ എന്നിവയൊക്കെ ജപിക്കുന്നത് പോലെ മതിയെങ്കില്‍ ആര്‍ക്കും ചൊല്ലാം.. അവിടെ ഒന്നേയുള്ളൂ, ഉച്ചാരണത്തെറ്റ് വരുത്താതെ ചൊല്ലുക. രണ്ട് അര്‍ത്ഥഭാവനകൂടി ചെയ്ത് കൊണ്ടാണെങ്കില്‍ വളരെ നല്ലത്. അത് കൊണ്ട് ആര്‍ക്കും ഗായത്രി ജപിക്കാം..