Skip to main content

പരമേശ്വർജിക്ക് പദ്മവിഭൂഷൺ



1927 ഒക്ടോബര്‍ മാസം പത്താം തിയതി, കൊല്ലവര്‍ഷം 1102  തിരുവോണ നാളില്‍ ചേര്‍ത്തല ചാരമംഗലം താമശ്ശേരില്‍ ഇല്ലത്ത് പരമേശ്വരന്‍ ഇളയതിന്റെ മൂന്നാമത്തെ മകനായാണ് പി പരമേശ്വരന്‍ ജനിച്ചത്. ചാരമംഗലം സംസ്‌കൃത സ്‌കൂള്‍, ചേര്‍ത്തല ഗവണ്‍മന്റ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നായി പ്രാഥമിക വിദ്യാഭ്യാസം നിര്‍വഹിച്ചു. ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ സമസ്ത കേരള സാഹിത്യ പരിഷത്ത് സംഘടിപ്പിച്ച ദ്രുതകവിത മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. 

പ്രശസ്ത കവി വയലാര്‍ രാമവര്‍മ്മയുള്‍പ്പെടെയുള്ള പ്രമുഖര്‍ പരമേശ്വര്‍ജിയുടെ സഹപാഠികളായിരുന്നു. ചങ്ങനാശ്ശേരി എസ് ബി കോളേജില്‍ നിന്നും ഇന്റര്‍ മീഡിയേറ്റ് പാസായതിനു ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്നും ഒന്നാം റാങ്കോടെ ബി എ ഹിസ്റ്ററി ഓണേഴ്സ് ബിരുദം നേടി. ഇക്കാലയളവില്‍ തന്നെ രാഷ്ട്രീയ സ്വയം സേവക സംഘത്തില്‍ ആകൃഷ്ടനായി മുഴുവന്‍ സമയ പ്രചാരകനായി മാറുകയായിരുന്നു.

പിന്നീടുള്ള ഏഴു പതിറ്റാണ്ട് കേരളത്തിലെ വിവിധ സംഘപരിവാര്‍ സംഘടനകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം ഭാരതീയ വിചാരകേന്ദ്രത്തിന്റെ സ്ഥാപകനാണ്. സമാജത്തിന്റെയും സംസ്‌കാരത്തിന്റെയും സംരക്ഷണത്തിനായും, രാഷ്ട്രത്തിന്റെ സര്‍വതോമുഖമായ ഉന്നതിക്കായും അദ്ദേഹം തന്റെ സര്‍വസ്വവും സമര്‍പ്പിച്ചു. സ്വതാല്‍പര്യങ്ങളോ ഉപാധികളോ ഒന്നുമില്ലാതെ സമ്പൂര്‍ണ്ണമായ സമര്‍പ്പണമാണ് പരമേശ്വര്‍ജിയുടേത്. ഒന്നും പ്രതീക്ഷിക്കാതെ അദ്ദേഹം സമാജത്തിനായി സ്വയം സമര്‍പ്പിച്ചു.

1992 ൽ കേരളത്തിൽ നിന്നൊരാളെ മദ്ധ്യപ്രദേശിൽ നിന്ന് രാജ്യസഭ എം.പി ആക്കാൻ ബിജെപി തീരുമാനിച്ചപ്പോൾ ആദ്യം ഉയർന്നു വന്ന പേര് പി പരമേശ്വരന്റേതായിരുന്നു. എന്നാൽ രാജ്യസഭയിലേക്ക് മത്സരിക്കാനുള്ള ദേശീയ നേതൃത്വത്തിന്റെ ക്ഷണം അദ്ദേഹം സ്നേഹപൂർവ്വം നിരസിച്ചു. 2004 ൽ രാഷ്ട്രം അദ്ദേഹത്തെ പദ്മശ്രീ നൽകി ആദരിച്ചു.

ഇപ്പോൾ രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ സിവിലിയൻ ബഹുമതി തേടിയെത്തുമ്പോൾ തിരുവനന്തപുരം സംസ്കൃതി ഭവനിൽ വിശ്രമ ജീവിതത്തിലാണ് അദ്ദേഹം

Comments

Popular posts from this blog

കേരളത്തിലെ മലപ്പുറം ജില്ലയിലുള്ള തിരൂരിന് അടുത്ത് ആലത്തിയൂര്‍ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യ…ുന്ന ക്ഷേത്രമാണ് ആലത്തിയൂര്‍ ഹനുമാന്‍ ക്ഷേത്രം. ഐതിഹ്യപ്രകാരം ഹനുമാന്റെ പുറംതൃക്കോവില്‍ വിഗ്രഹം പ്രതിഷ്ഠിച്ചത് 5000 വര്‍ഷങ്ങള്‍ക്കു മുന്‍പേ വസിഷ്ഠ മഹര്‍ഷി ആയിരുന്നു

കേരളത്തിലെ മലപ്പുറം ജില്ലയിലുള്ള തിരൂരിന് അടുത്ത് ആലത്തിയൂര്‍ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യ…ുന്ന ക്ഷേത്രമാണ് ആലത്തിയൂര്‍ ഹനുമാന്‍ ക്ഷേത്രം. ഐതിഹ്യപ്രകാരം ഹനുമാന്റെ പുറംതൃക്കോവില്‍ വിഗ്രഹം പ്രതിഷ്ഠിച്ചത് 5000 വര്‍ഷങ്ങള്‍ക്കു മുന്‍പേ വസിഷ്ഠ മഹര്‍ഷി ആയിരുന്നു. ഐതിഹ്യം ആലത്തിയൂര്‍ ക്ഷേത്രത്തിലെ ഹനുമാന്റെ കടലിനു മുകളിലൂടെ ലങ്കയിലേയ്ക്കുള്ള ചാട്ടത്തെ അനുസ്മരിപ്പിക്കുവാനായി ഉള്ള തിട്ട ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ശ്രീരാമന്‍ ആണെങ്കിലും ഈ ക്ഷേത്രം ഹനുമാന്‍ ക്ഷേത്രം എന്നാണ് പരക്കെ അറിയപ്പെടുന്നത്. ഹനുമാന്‍ സീതയെ തിരക്കി ലങ്കയിലേക്കു പോകുന്നതിനു മുന്‍പ് ഇവിടെവെച്ചാണ് ശ്രീരാമന്‍ ഹനുമാന് നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും കൊടുത്തത് എന്നാണ് വിശ്വാസം. ശ്രീരാമന്റെ വിഗ്രഹത്തിന് തൊട്ടടുത്തായി ആണ് ഹനുമാന്റെ വിഗ്രഹം സ്ഥാപിച്ചിരിക്കുന്നത്. കൈയില്‍ ഒരു ദണ്ഡും പിടിച്ച് ശ്രീരാമന്റെ വചനങ്ങള്‍ കേള്‍ക്കാനെന്നവണ്ണം മുന്‍പോട്ട് ചാഞ്ഞാണ് ഹനുമാന്‍ നില്‍ക്കുന്നത്. ലക്ഷ്മണന്റെ ക്ഷേത്രം ഇവിടെ നിന്ന് ഏതാനും മീറ്ററുകള്‍ അകലെയാണ്. ഹനുമാനും ശ്രീരാമനും സ്വകാര്യമായി സംസാരിക്കുവാനായി ലക്ഷ്മണന്‍ മാറിനിന്നു കൊടുത്തതാണെന്നാണ് വിശ്...

ഹിന്ദു ഹൃദയ സമ്രാട്ട് - ബാൽ താക്കറെ

മാളികപ്പുറം ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകളില്‍ ഒന്നാണ് ഭഗവതി സേവ.

മാളികപ്പുറം ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകളില്‍ ഒന്നാണ് ഭഗവതി സേവ . ദീപാരാധനയ്ക്ക് ശേഷമാരംഭിക്കുന്ന ചടങ്ങുകള്‍ ആരതിയോടെയാണ് അവസാനിക്കുന്നത്. വലിയ ഭക്തജനത്തിരക...