മാളികപ്പുറം ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകളില്‍ ഒന്നാണ് ഭഗവതി സേവ. ദീപാരാധനയ്ക്ക് ശേഷമാരംഭിക്കുന്ന ചടങ്ങുകള്‍ ആരതിയോടെയാണ് അവസാനിക്കുന്നത്. വലിയ ഭക്തജനത്തിരക്കാണ് ഭഗവതിസേവ സമയത്ത് മാളികപ്പുറത്ത് അനുഭവപ്പെടുന്നത്.
ലളിതാസഹസ്രനാമം ചൊല്ലിയാണ് പൂജകള്‍ പുരോഗമിക്കുന്നത്. ലളിതാസഹസ്രനാമം ചൊല്ലുന്നതില്‍ ഭക്തരും പങ്കാളികളാകുതോടെ മാളികപ്പുറം ഭക്തിസാന്ദ്രമാകും.
Comments
Post a Comment