അലഹബാദിൽ 2019 ജനുവരിയിൽ നടക്കുന്ന കുംഭ മേളയുടെ പുതിയ ലോഗോ ഉത്തർപ്രദേശ് സർക്കാർ അവതരിപ്പിച്ചു.
കുംഭ മേളയുടെ പുതിയ ലോഗോ ‘ചലോ കുംബ് ചലോ ചലോ കുംഭോ ചലോ’ എന്ന മുദ്രാവാക്യത്തോടെ നടത്തിയ ചടങ്ങിൽ ഉത്തർപ്രദേശ് ഗവർണർ രാം നായിക് ആണ് ലോഗോ പ്രകാശനം നിർവഹിച്ചത്. ചടങ്ങിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുഖ്യാതിഥി ആയിരുന്നു.
പുതിയ ലോഗോയിൽ ക്ഷേത്രം , സന്യാസിമാർ, നദികൾ, കലാഷ് (മണ്‍കുടം) സ്വസ്തിക് തുടങ്ങിയവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 2013 ലെ കുംഭ മേളയുടെ ലോഗോ മണ്‍കുടമായിരുന്നു.
Comments
Post a Comment